---
title: "തൃക്കുറ്റിശ്ശേരി കളത്തില്‍ പൊയില്‍ ബാലന്‍ (കേളുക്കുട്ടി) അന്തരിച്ചു "
english_title: "Thrikutissery Kalathil Poil Balan (Kelukutty) passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99259/thrikutissery-kalathil-poil-balan-kelukutty-passed-away"
published_at: "2023-02-24T10:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f849acd8743_1_balan.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരി കളത്തില്‍ പൊയില്‍ ബാലന്‍ (കേളുക്കുട്ടി) അന്തരിച്ചു 

> **Lead Summary:** ** തൃക്കുറ്റിശ്ശേരി:** കളത്തില്‍ പൊയില്‍ ബാലന്‍ (കേളുക്കുട്ടി) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** തൃക്കുറ്റിശ്ശേരി:** കളത്തില്‍ പൊയില്‍ ബാലന്‍ (കേളുക്കുട്ടി) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

സിപിഐഎം തൃക്കുട്ടിശ്ശേരി സ്‌കൂള്‍ ബ്രാഞ്ച് അംഗം, ദീര്‍ഘകാലം ദേശീയ വായനശാല സെക്രട്ടറി, ക്ഷീരോദ്പാതക സഹകരണ സംഘം പ്രസിഡന്റ്, കര്‍ഷകസംഘം അവിടനല്ലൂര്‍ വില്ലേജ് കമ്മിറ്റി അംഗം, സീനിയര്‍ സിറ്റിസണ്‍ അവിടനല്ലൂര്‍ യൂണിറ്റ് സെക്രട്ടറി, പെന്‍ഷനേഴ്‌സ് യൂണിറ്റ് ഭാരവാഹി എന്നീ നിലയില്‍ പൊതുരംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു.

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ ദീര്‍ഘകാലം, തൃക്കുറ്റിശ്ശേരി ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തുടര്‍ന്ന് മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂള്‍, കരുവണ്ണൂര്‍ ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്തു.

ജിയുപി സ്‌കൂള്‍ തൃക്കോറ്റിശ്ശേരിയില്‍ നിന്ന് പ്രധാനധ്യാപകനായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

കോണ്‍ട്രസറ്റ് കണ്ണാശുപത്രിയിലേക്ക് കണ്ണുകള്‍ ദാനം ചെയ്തു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് ഒട്ടേറെ പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഭാര്യ: ലീല (റിട്ട: ടീച്ചര്‍ പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍). മക്കള്‍: ബി.എല്‍. ഷജില്‍ (അധ്യാപകന്‍ നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍), ബി.എല്‍. ഷജിന (അധ്യാപിക നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍).

മരുമക്കള്‍: ഷജിന പാണ്ടിക്കോട് (കെകെ കിടാവ് മെമ്മോറിയല്‍ സ്‌കൂള്‍ ചേലിയ), ബിനോയി നാദാപുരം (സീനിയര്‍ സൂപ്രണ്ട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കെഎസ്ഇബി കോഴിക്കോട്). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മിക്കുട്ടിയമ്മ, ജാനകി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99259/thrikutissery-kalathil-poil-balan-kelukutty-passed-away)