---
title: "പേരാമ്പ്ര ശ്രീചിന്മയ കോളജ് ഫെസ്റ്റ് സമാപിച്ചു "
english_title: "Perampra Sreechinmaya College Fest concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99395/perampra-sreechinmaya-college-fest-concluded"
published_at: "2023-02-24T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c454282c2_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ശ്രീചിന്മയ കോളജ് ഫെസ്റ്റ് സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കലോത്സവം സമാപിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കലോത്സവം സമാപിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ദേവനശ്രിയ മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിന്‍സിപ്പാള്‍ ഇ. വിനോദ് അധ്യക്ഷത വഹിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ ഹാഷിന്‍ ബാബു, പി.എം. സന്തോഷ്, കെ.പി. മനോജ്, കെ.പി. ബിന്ദു, സി. മനോജ്, കെ.സി. നാരായണന്‍, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പി.പി. മനോജ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99395/perampra-sreechinmaya-college-fest-concluded)