---
title: "വിപുലമായ പരിപാടികളുമായി ആവള മാനവ കലാവേദിയുടെ വാര്‍ഷികാഘോഷം"
english_title: "Annual celebration of Avala Manava Kalavedi with elaborate programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99407/annual-celebration-of-avala-manava-kalavedi-with-elaborate-programs"
published_at: "2023-02-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c99d87036_OBIT_CARD_JPG.JPG"
keywords: []
---

# വിപുലമായ പരിപാടികളുമായി ആവള മാനവ കലാവേദിയുടെ വാര്‍ഷികാഘോഷം

> **Lead Summary:** ** പേരാമ്പ്ര: **ആവള മാനവ കലാവേദിയുടെ 42ാം വാര്‍ഷികാഘോഷം മാര്‍ച്ച് 1 ന് വിപുലമായ പരിപാടികളോടെ നടക്കും.

## Article Content

** പേരാമ്പ്ര: **ആവള മാനവ കലാവേദിയുടെ 42ാം വാര്‍ഷികാഘോഷം മാര്‍ച്ച് 1 ന് വിപുലമായ പരിപാടികളോടെ നടക്കും.

ഈ വര്‍ഷത്തെ ആവള ടി മാനവ സാഹിത്യ പുരസ്‌കാര ജേതാവ് ടി.കെ.ശങ്കരനാരായണന്‍ (പാലക്കാട്), യുവ സാഹിത്യ പുരസ്‌കാരം നേടിയ കെ.എസ്.രതീഷ് (തിരുവനന്തപുരം), മിഥുന്‍ കൃഷ്ണ പേരാമ്പ്ര, സി.കെ.ആണ്ടിപ്പണിക്കര്‍ മാനവ ഫോക്ക്ലോര്‍ പുരസ്‌കാരം നേടിയ ജനാര്‍ദ്ധനന്‍ പുതുശ്ശേരി (പാലക്കാട് ) എന്നിവര്‍ക്കുള്ള പുരസ്‌കാര വിതരണം പരിപാടിയില്‍ വെച്ച് നടക്കും.

വിവിധ മേഖലകളില്‍ വ്യക്തിമുദ പതിപ്പിച്ച കലാമണ്ഡലം മീര ബാണത്തൂര്‍ ( നൃത്തം), സി.കെ.കരുണാകരന്‍ തിരുവെള്ളൂര്‍ (ശാസ്ത്രീയ സംഗീതം), സി.കെ.ശിവദാസന്‍ (കലാനിധി പുരസ്‌കാരം) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വഹിയ്ക്കും. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ: കെ.എം. അനില്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് ശ്രുതിലയ വാദ്യമേള സംഘം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, പ്രാദേശിക കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികള്‍, കലാമണ്ഡലം മീരയുടെ ഭരതനാട്യം, ജയന്‍ മൂരാട് അവതരിപ്പിക്കുന്ന ഏക പാത്ര നാടകം, ജനാര്‍ദ്ധനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഗ്രാമച്ചന്തം നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരവും നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിജയന്‍ ആവള അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99407/annual-celebration-of-avala-manava-kalavedi-with-elaborate-programs)