---
title: "ദേശീയസെമിനാര്‍ പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
english_title: "Preparations have been completed for the National Seminar Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99416/preparations-have-been-completed-for-the-national-seminar-perampra"
published_at: "2023-02-24T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8d1c2a2e9b_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയസെമിനാര്‍ പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

> **Lead Summary:** ** പേരാമ്പ്ര: **മുതുകാട് - കൂത്താളി സമര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഒരു വര്‍ഷക്കാലം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി നടത്തുന്ന ദേശീയ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **മുതുകാട് - കൂത്താളി സമര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍.ജെ.ഡി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഒരു വര്‍ഷക്കാലം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി നടത്തുന്ന ദേശീയ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 26ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ റീജ്യണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

കര്‍ഷക നേതാവ് യോഗേന്ദ്രയാദവ് മുഖ്യഅതിഥിയാകും. ദേശീയ ജന. സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് വിഷയ അവതരണം നടത്തും. എല്‍.ജെ.ഡി ജില്ലാപ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറി എന്‍.കെ വത്സന്‍, സി.കെ ദേവസ്യ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും എല്‍.ജെ.ഡി നിയോജകമണ്ഡലം പ്രസിഡണ്ട് കെ സജീവന്‍, സ്വാഗതസംഘം ഭാരവാഹികളായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി.ഡി പ്രകാശ്, അഷറഫ് വളേളാട്ട്, സുനില്‍ ഓടയില്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99416/preparations-have-been-completed-for-the-national-seminar-perampra)