---
title: "വിളയാട്ടൂര്‍ അയ്യറോത്ത് ക്ഷേത്ര തിറ ഉത്സവം കൊടിയേറി "
english_title: "Vilayatoor Ayyaroth temple curtain festival was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99420/vilayatoor-ayyaroth-temple-curtain-festival-was-flagged-off"
published_at: "2023-02-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8d6feda28f_OBIT_CARD_JPG.JPG"
keywords: []
---

# വിളയാട്ടൂര്‍ അയ്യറോത്ത് ക്ഷേത്ര തിറ ഉത്സവം കൊടിയേറി 

> **Lead Summary:** **മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ ഉത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആയമഠത്തില്‍ മുരളീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറി.

## Article Content

**മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ ഉത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി ആയമഠത്തില്‍ മുരളീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറി.

ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടന്നു. ഫിബ്രവരി 25, 26 തിയ്യതികളില്‍ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ദുര്‍ഗ്ഗാദേവിക്ക് പൂജകള്‍, ഗുളികന് നൈവേദ്യം എന്നിവയും ഫിബ്രവരി 27 ന് വിശേഷാല്‍ പൂജകള്‍, ദീപാരാധന, നട്ടത്തിറ എന്നിവയും കരോക്കെ ഗാനമേളയും ഉണ്ടാകും.

ഫിബ്രവരി 28ന് കാലത്ത് മുതല്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ക്ക് പുമേ കലശപൂജ , മലയര്‍ കളി, ഇളനീര്‍ വെയ്പ്,ദീപാരാധന, തിരുവായുധം എഴുന്നള്ളത്ത്, തണ്ടാന്റെ തിരുകലശം വരവ്, വെള്ളാട്ടം, വെള്ളകെട്ട്, പരദേവതയുടെ തിറ തുടര്‍ന്ന് മാര്‍ച്ച് 1 ന് കാലത്ത് വാളകം കൂടുന്നു. ഉത്സവദിവസം പ്രഭാത ഭക്ഷണം ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകും.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.എം ബാബു, സെക്രട്ടറി സുരേഷ് ആര്‍, രക്ഷാധികാരികളായ ടി.എ നാരായണന്‍, എ രാഘവന്‍, ദാമോദരന്‍, വി.വി ഗിരീഷ്, കെ.കെ സുരേഷ് ബാബു, എ.ടി രാമചന്ദ്രന്‍, പി.പി രാമദാസന്‍, പി.സി ബാലകൃഷ്ണന്‍, പാലയുള്ളതില്‍ ചന്ദ്രന്‍, ടി.എം ഗോവിന്ദന്‍, കെ.സി.കെ കൃഷണന്‍, പ്രമോദ് നാരായണന്‍, കെ.കെ രവീന്ദ്രന്‍, വിജയന്‍ എടവത്ത്, പി.വി നാരായണന്‍ , കൂനിയത്ത് ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99420/vilayatoor-ayyaroth-temple-curtain-festival-was-flagged-off)