---
title: "തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു"
english_title: "A gas cylinder caught fire in Thikodi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99539/a-gas-cylinder-caught-fire-in-thikodi"
published_at: "2023-02-25T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9af4d47123_1_gas.jpg"
keywords: []
---

# തിക്കോടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

> **Lead Summary:** ** തിക്കോടി**: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തിക്കോടി തിടിയാണ്ടി വത്സന്‍ എന്നയാളുടെ വീട്ടിലെ ഐപിജി ഗ്യാസിന് തീപിടിച്ചത്.

## Article Content

** തിക്കോടി**: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തിക്കോടി തിടിയാണ്ടി വത്സന്‍ എന്നയാളുടെ വീട്ടിലെ ഐപിജി ഗ്യാസിന് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും എത്തുമ്പോഴെയ്ക്കും തീ അണഞ്ഞിരുന്നു. വീട്ടിലെ പാചക പാത്രങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.

പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു.

അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍മാരായ വി.കെ. ബിനീഷ്, ടി.പി. ഷിജു, കെ. ബിനീഷ്, പി.കെ. റിനീഷ്, പി.കെ. സജിത്ത്, ഹോം ഗാര്‍ഡ് മാരായ ഓം പ്രകാശ്, സോമകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99539/a-gas-cylinder-caught-fire-in-thikodi)