---
title: "കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുക: മുസ്‌ലിം ലീഗ് "
english_title: "Tarring the Canal Road and making it passable: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99584/tarring-the-canal-road-and-making-it-passable-muslim-league"
published_at: "2023-02-25T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9d9c97c746_1_road3.jpg"
keywords: []
---

# കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുക: മുസ്‌ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍:** കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

കുറ്റ്യാടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിന് കീഴിലുള്ള മെയിന്‍ കനാലിന്റെ പുളിയത്തിങ്കല്‍ മീത്തല്‍ മുതല്‍ സമന്വയ സെന്റര്‍ വരെയുള്ള ഭാഗം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും പ്രസ്തുത വിഷയത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് കൊഴുക്കല്ലുര്‍ ശാഖാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അനേകം കുടുംബങ്ങളും വിദ്യാര്‍ത്ഥികളും സ്ഥിരമായി ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡാണിത്. ഒരു പ്രദേശമാകെ മഴക്കാലത്തും വേനലിലും വളരെ ബുദ്ധിമുട്ടിലാണുള്ളത്.

മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍, എളമ്പിലാട് യു.പി സ്‌കൂള്‍, കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, മേപ്പയൂര്‍ സലഫി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്ഥിരം യാത്രക്ക് ഉപയോഗിക്കുന്ന റോഡാണിത്. മഴക്കാലത്ത് റോഡില്‍ ചളിയും വെള്ളവും നിറയുന്നു.

ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

എം.എം അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.എന്‍ അമ്മത് അധ്യക്ഷത വഹുച്ചു. കെ. ലബീബ് അഷ്‌റഫ് സ്വാഗത പ്രഭാഷണം നടത്തി.

ഫൈസല്‍ ചാവട്ട്, കെ.എം.എ അസീസ്, കെ.എം. കുഞ്ഞമ്മദ് മദനി, മുഹമ്മദ് ചാവട്ട്, ടി.എം അബ്ദുല്ല, ഐ.ടി അബ്ദുസലാം, മുജീബ് കോമത്ത്, കെ.പി കുട്ടിമമ്മി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99584/tarring-the-canal-road-and-making-it-passable-muslim-league)