---
title: "ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു "
english_title: "Organized literature festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99660/organized-literature-festival"
published_at: "2023-02-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa2088ca90e_OBIT_CARD_JPG.JPG"
keywords: []
---

# ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സി.കെ.ജി.എം. ഗവണ്‍മെന്റ് കോളേജില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഫെസ്റ്റിവല്‍ എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. പി.ആര്‍ ഷിത്തോര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** സി.കെ.ജി.എം. ഗവണ്‍മെന്റ് കോളേജില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഫെസ്റ്റിവല്‍ എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. പി.ആര്‍ ഷിത്തോര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

സംവാദം, ചിത്ര പ്രദര്‍ശനം, കാവ്യലാപനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടന്നു. എഴുത്ത്-വായന-അതിജീവനങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് കല്പറ്റ നാരായണന്‍, ഡോ. എസ്. സുസ്മിത എന്നിവരും, പുതുകാലം-പുതുസാഹിത്യം എന്ന വിഷയത്തെക്കുറിച്ച് സോമന്‍ കടലൂര്‍, മോഹനന്‍ ചേനോളി എന്നിവര്‍ സംവദിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി പ്രിയദര്‍ശന്‍, മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസിസിറ്റന്റ് പ്രൊഫസര്‍ ഡോ. എസ് സുസ്മിത, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ദിജിന്‍ ദിനേശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ അന്‍പ് സാഹിത്യ വേദി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മജീഷ് കാരയാട് നയിച്ച നാടന്‍ പാട്ടുകളും അരങ്ങേറി.

സ്റ്റാഫ് അഡൈ്വസര്‍ ഡോ. എ.എച്ച് നവ്യ സ്വാഗതവും അന്‍പ് കോര്‍ഡിനേറ്റര്‍ ഡോ. എസ്.എല്‍ പ്രഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99660/organized-literature-festival)