---
title: "ജിമ്മി സ്റ്റേഡിയം സന്ദര്‍ശിച്ച് ഇറിഗേഷന്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ "
english_title: "Irrigation department engineers visited Jimmy Stadium"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99689/irrigation-department-engineers-visited-jimmy-stadium"
published_at: "2023-02-25T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa37f24ef82_OBIT_CARD_JPG.JPG"
keywords: []
---

# ജിമ്മി സ്റ്റേഡിയം സന്ദര്‍ശിച്ച് ഇറിഗേഷന്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ 

> **Lead Summary:** **ചങ്ങാരോത്ത്: **ചങ്ങാരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് ജിമ്മി സ്റ്റേഡിയം മേലടി സെക്ഷന്‍ ഇറിഗേഷന്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു.

## Article Content

**ചങ്ങാരോത്ത്: **ചങ്ങാരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് ജിമ്മി സ്റ്റേഡിയം മേലടി സെക്ഷന്‍ ഇറിഗേഷന്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു.

ജിമ്മി സ്റ്റേഡിയം പുഴയോരഭാഗം ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ശ്രീധരന്‍ മുതുവണ്ണാച്ച കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിമവദനം നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചത്. വാര്‍ഡ് മെമ്പര്‍ കെ മുബാഷിറ, വി.പി രാജീവന്‍, സലാം പുള്ളക്കുന്നത്ത്, വി.പി സജിന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99689/irrigation-department-engineers-visited-jimmy-stadium)