---
title: "കൂരാച്ചുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ കടയില്‍ ഇടിച്ചു കയറി "
english_title: "In Koorachund, the car went out of control and rammed into the shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99693/in-koorachund-the-car-went-out-of-control-and-rammed-into-the-shop"
published_at: "2023-02-25T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa3c0d33139_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ കടയില്‍ ഇടിച്ചു കയറി 

> **Lead Summary:** **കൂരാച്ചുണ്ട് : **നിയന്ത്രണം വിട്ട കാര്‍ കടയില്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ട് ടൗണിലെ ബാലുശേരി കവലയിലാണ് അപകടമുണ്ടായത്.

## Article Content

**കൂരാച്ചുണ്ട് : **നിയന്ത്രണം വിട്ട കാര്‍ കടയില്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ട് ടൗണിലെ ബാലുശേരി കവലയിലാണ് അപകടമുണ്ടായത്.

ബാലുശേരി റോഡില്‍ നിന്നും വന്ന കാര്‍ കവലയില്‍ നിന്നും നിയന്ത്രണം വിട്ട് എതിര്‍ ഭാഗത്തെ ഫുട്പാത്തില്‍ ഇടിച്ചു കടക്കുള്ളില്‍ കയറുകയായിരുന്നു.

കടയിലും റോഡരികിലും നിന്നവരും ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99693/in-koorachund-the-car-went-out-of-control-and-rammed-into-the-shop)