---
title: "പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ ജില്ലാ സംഗമം മേപ്പയ്യൂരില്‍ "
english_title: "Palliative care volunteer district meet at Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99697/palliative-care-volunteer-district-meet-at-mepayyur"
published_at: "2023-02-25T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa4591a5c9f_OBIT_CARD_JPG.JPG"
keywords: []
---

# പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ ജില്ലാ സംഗമം മേപ്പയ്യൂരില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

## Article Content

**മേപ്പയ്യൂര്‍: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ലാ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

ഐ.പി.എം ഡയറക്ടര്‍ ഡോ: കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കിപ് ചെയര്‍മാന്‍ കെ അബ്ദുല്‍ മജീദ് അധ്യക്ഷനായി.

നിസാര്‍ അഹമ്മദ് കൊളായില്‍, പ്രദീപ് കുറ്റനാട്, എം.കെ കുഞ്ഞമ്മത്, ശശി കോളോത്ത്, ഇസ്മയില്‍ മൂസ്സ, ടി.പി.ഷഹീദ് എന്നിവര്‍ സംസാരിച്ചു.

വിവിധ സെഷനുകളില്‍ ഡോ: കെ സുരേഷ്‌കുമാര്‍, കെ ഫസല്‍ , അബ്ദുല്‍ നാസര്‍ തിരൂര്‍, ഡോ: മാത്യൂസ് നമ്പേലി, ഐ.പി.എം ട്രെയിനര്‍മാരായ സിസ്റ്റര്‍ ഷൈനി, സിസ്റ്റര്‍ സിനി, അബ്ദുല്‍ റഷീദ് കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് നരിക്കുനി അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ഭാസ്‌കരന്‍ കൊഴുക്കലൂര്‍, കെ.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99697/palliative-care-volunteer-district-meet-at-mepayyur)