---
title: "ബാബു വട്ടക്കണ്ടിയുടെ ചരമവാര്‍ഷികം ആചരിച്ചു "
english_title: "Death anniversary of Babu Vattakandi observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99773/death-anniversary-of-babu-vattakandi-observed"
published_at: "2023-02-26T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fafb0ec512f_OBIT_CARD_JPG.JPG"
keywords: []
---

# ബാബു വട്ടക്കണ്ടിയുടെ ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ബാബുവട്ടക്കണ്ടിയുടെ പതിമൂന്നാമത് ചരമ വാര്‍ഷികം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര: **പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ബാബുവട്ടക്കണ്ടിയുടെ പതിമൂന്നാമത് ചരമ വാര്‍ഷികം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറിമായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, മനോജ് എടാണി, ഷാജു പൊന്‍പറ, ഇ.പി മുഹമ്മദ്, കെ.സി രവിന്ദ്രന്‍, ബഷീര്‍ പരിയാരം, വിനോദന്‍ കല്ലൂര്‍, കെ.കെ രാജന്‍, ബാബു തത്തക്കാടന്‍, വി.പി സുരേഷ്, വി.വി ദിനേശന്‍, ആര്‍.കെ രജീഷ് കുമാര്‍, രാജശ്രീ പുതുക്കുടിക്കണ്ടി, രമേശന്‍ മഠത്തില്‍, കെ.പി മായന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99773/death-anniversary-of-babu-vattakandi-observed)