---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക് "
english_title: "A young man was injured in a collision between a car and a bike at Perampra Bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99829/a-young-man-was-injured-in-a-collision-between-a-car-and-a-bike-at-perampra-bypass"
published_at: "2023-02-26T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb2a36864d4_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്. നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്. നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരുക്കേറ്റ തിക്കോടി സ്വദേശി നസീര്‍ (43) നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈയ്ക്കും നട്ടെല്ലിനും മുഖത്തിനും പരുക്കേറ്റ നസീറിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്രയില്‍ നിന്നും പൈതോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന നസീറിനെ ബൈപ്പാസിലൂടെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വരുകയായിരുന്നു കാര്‍. കാറിന്റെ ചില്ലുകളും ഇടിയുടെ ആഘാതത്തില്‍ തര്‍ന്നു. കുറ്റ്യാടി ഭാഗത്ത് നിന്നും ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.

പൂര്‍ണ്ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത ബൈപ്പാസില്‍ അപകടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബൈപ്പാസ് കടന്നുപോവുന്ന പൈതോത്ത് റോഡ് ജംഗ്ഷന്‍, ചെമ്പ്ര റോഡ് ജംഗ്ഷന്‍ ബൈപ്പാസ് പഴയ റോഡുമായി കൂടിച്ചേരുന്ന കല്ലോട്, കക്കാട് എന്നിവിടങ്ങളിലും ഉത്തരം അപകട സാധ്യതകള്‍ കൂടുതലാണ്.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഗതാഗത നിയന്ത്രണ സിഗ്‌നലുകള്‍ സ്ഥാപിക്കുന്നതുവരെ അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99829/a-young-man-was-injured-in-a-collision-between-a-car-and-a-bike-at-perampra-bypass)