---
title: "സി.കെ.ജി. കോളേജില്‍ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങണം: എന്‍.ജി.ഒ.യൂണിയന്‍ "
english_title: "C.K.G. More courses should be started in the college: NGO Union"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99857/ckg-more-courses-should-be-started-in-the-college-ngo-union"
published_at: "2023-02-26T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb5e1ea4566_OBIT_CARD_JPG.JPG"
keywords: []
---

# സി.കെ.ജി. കോളേജില്‍ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങണം: എന്‍.ജി.ഒ.യൂണിയന്‍ 

> **Lead Summary:** **പേരാമ്പ്ര: **സി.കെ.ജി. ഗവ. കോളെജില്‍ കൂടുതല്‍ സയന്‍സ് കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സി.കെ.ജി. ഗവ. കോളെജില്‍ കൂടുതല്‍ സയന്‍സ് കോഴ്സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, പേരാമ്പ്രയില്‍ പോളി ടെക്നിക്ക് കോളെജ് ആരംഭിക്കുക, പേരാമ്പ്ര കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ബി.സജിത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.കെ.ബാബു സംസാരിച്ചു.

ഭാരവാഹികള്‍: കെ.കെ.ബാബു (പ്രസി.), എന്‍.എം.സന്‍ജിത്ത് കുമാര്‍, എന്‍.കെ.നീന (വൈസ് പ്രസി.), പി.കെ.പ്രബിലാഷ് (സെക്ര.), നവീന്‍ ലിനോയ്, പി.കെ.ആസിഫ് (ജോ.സെക്ര.), വി.കെ.ഷീബ (വനിത സബ് കമ്മിറ്റി കണ്‍വീനര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99857/ckg-more-courses-should-be-started-in-the-college-ngo-union)