Categories
headlines

സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു

കായണ്ണ : മാട്ടനോട് എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ആരംഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ആരംഭിച്ചത്.


അധ്യാപകനും എഴുത്തുകാരനും 2017ലെ മൂടാടി ദാമോദരന്‍ പുരസ്‌കാര ജേതാവുമായ ടി. റെജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ ‘ചില നേര്‍ത്ത ഞരക്കങ്ങള്‍’ എന്ന കൃതി ഗൃഹ ലൈബ്രറിയിലേക്ക് നല്‍കിക്കൊണ്ട് മുഖ്യപ്രഭാഷണം നടത്തി.

പിടിഎ പ്രസിഡന്റ് എന്‍.പി ഗോപി അധ്യക്ഷത വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ എം.കെ ബാലന്‍, സ്റ്റാഫ് സെക്രട്ടറി കെ. സോജ, വിദ്യാരംഗം കണ്‍വീനര്‍ രന്യ ആര്‍. കൃഷ്ണന്‍, ടി.കെ ദിനേശ് കുമാര്‍, സി.പി ലിഷ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.


എച്ച്എം ഇന്‍ ചാര്‍ജ് കെ. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൈപ്പറത്ത് കണ്ടി മുഹമ്മദ് കെ.കെ നന്ദിയും പറഞ്ഞു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP