പേരാമ്പ്ര: പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഇന്ന് സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ് നടത്തുന്നു.

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായാണ് ഇന്ന് ആരോഗ്യഭാരതം, ആരോഗ്യകേരളം എന്ന സന്ദേശമുയര്‍ത്തി ഗുരുവന്ദനം എന്ന പേരിലാണ് സൗജന്യ മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കാലത്ത് 9.30 മുതല്‍ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. 45 വയസിനു മുകളിലുള്ളവര്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി വാക്സിനേഷന് എടുക്കാവുന്നതാണ്.
ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് മണ്മറഞ്ഞ ഗുരുക്കന്മാരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിക്കുന്നത്.
ജില്ലയിലെ ഏഴു കേന്ദ്രങ്ങളിലായി രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്യാമ്പ്. പേരാമ്പ്ര ഐഎംഎ ഡോ.ബാലന് അടിയോടി ഉദ്ഘാടനം ചെയ്യ്തു. പേരാമ്പ്ര ഐഎംഎ പ്രസിഡന്റ് ഡോ.വിന്‍സന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഗുരുവന്ദനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ഫ്രൊ. ഡോ. മാലതിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡോ.ലീല ക്യഷ്ണന് പതാക വന്ദനം ചെയ്തു.
പേരാമ്പ്ര ഇഎംഎസ് സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റ് എ.കെ. പത്മനാഭന്,കോഴിക്കോട് കെജിഎംഒഎ പ്രസിഡന്റ് ഡോ.ഷാരോണ്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാമിന്, ഡോ.ജിനീഷ് ഡിപാര്‍ട്ട്മെന്റ് ഡിഇഎംഒടി. ഷാലിമ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ഐഎംഎ സെക്രട്ടറി ഡോ.വി.പി. ഫാത്തിമ സൂപ്പി നന്ദി പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ വാക്സിനേഷന് ക്യാമ്പ് പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
News from our Regional Network
RELATED NEWS
