പേരാമ്പ്ര : ഏതു തൊഴിലും തങ്ങള്‍ക്കും അന്യമല്ലെന്ന് തെളിയിച്ച സ്ത്രീകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിയിലൂടെയും ഏത് ജോലിയിലും തങ്ങള്‍ പിന്നോട്ടല്ലെന്ന് തെളിയിക്കുകയാണ് പാലേരിയിലെ വനിതകള്‍.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കൈതേരിമുക്ക് ഭാഗത്ത് അതിസാഹസികമായി കയ്യാല നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരി ക്കുകയാണ് ഒരു കൂട്ടം വനിതകള്‍.
പത്ത് മീറ്ററോളം ഉയരമുള്ള മണ്‍കയ്യാല സാഹസികമായാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ശരീരത്തില്‍ കയര്‍കെട്ടി സമീത്തെ മരത്തില്‍ കെട്ടി തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി ഇവര്‍ കയ്യാലയുടെ കയ്യാലയുടെ മധ്യ ഭാഗത്ത് നിന്നാണ്
ജോലി പൂര്‍ത്തിയാക്കുന്നത്.
കൈതേരിമുക്കില്‍ കട്ടന്‍കോട് ആശയുടെ വീടിന്റെ പുറക് വശത്തെ കയ്യാലയാണ് വളയിട്ട കൈകളാല്‍ പൂര്‍ത്തിയാവുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കാലമായി തൊഴിലാളികളായ വാഴയില്‍ വാഴയില്‍ ശോഭ, എ.പി. ഉഷ, വി. മോളി, കെ.കെ. ഷീബ, കട്ടന്കോട്ടുമ്മല് ഉഷ, ആസ്യ, കെ.കെ. ആശ, വി. മൈഥിലി, ജാനു മൈലശ്ശേരി, കെ.കെ. രാധ, കെ.കെ. ഉഷ തുടങ്ങിയവര്‍ മേറ്റ് കെ.എം. സീനയുടെ മേല്‍നോട്ടത്തില്‍ കയ്യാലയുടെ പണി എടുക്കുന്നത്.

News from our Regional Network
RELATED NEWS
