Categories
headlines

ദുരിതങ്ങളില്‍ മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളേയും ചേര്‍ത്തുപിടിച്ച് ഒരുകൂട്ടം യുവാക്കള്‍


പേരാമ്പ്ര: കുംബങ്ങളിലുള്ളവര്‍ കോവിഡ് ബാധിച്ചതോടെ പട്ടിണിയിലായ പശുക്കള്‍ക്ക് തീറ്റ എത്തിച്ചു നല്‍കി മിണ്ടാപ്രാണികളേയും ചേര്‍ത്തു പിടിച്ച് ഒരു കൂട്ടം യുവാക്കള്‍.


കൂത്താളി പഞ്ചായത്തിലെ യൂത്ത് കെയര്‍ വളണ്ടിയര്‍മാരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ് രണ്ടാം വാര്‍ഡ് പുല്യോട്ട്മുക്ക് ഭാഗത്ത് കോവിഡ് പോസിറ്റീവായവരുടെ വീടുകളിലേക്ക് പുല്ല് എത്തിച്ചു നല്‍കിയത്.

കൂടാതെ യൂത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പോസിറ്റീവായ ആളുകളുടെ വീട്ടില്‍ അണുനശീകരണം നടത്തല്‍, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കല്‍ തുടങ്ങിയവയും നടന്നു വരുന്നു.


ഷിജു പുല്യോട്ട്, ദീലീപ് തോട്ടത്തില്‍, വി.എം അശ്വിന്‍ദേവ്, ഇ.പി സിന്ധു, മോളി ഈര്‍പ്പാപൊയില്‍, പി.ടി ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP