Categories
headlines

അറുപതിന്റെ നിറവിലും രുചിക്കൂട്ടൊരുക്കി ഒരമ്മ

പേരാമ്പ്ര: നാട്ടിലെവിടെയായാലും വിവാഹ നിശ്ചയങ്ങള്‍, കല്ല്യാണം, സല്‍ക്കാരങ്ങള്‍, നൂലുകെട്ട്, പിറന്നാള്‍ അങ്ങിനെ ആഘോഷങ്ങള്‍ എന്തുമാവട്ടെ സദ്യയും ബിരിയാണിയും ജാനുവേടത്തിയുടെ വക തയ്യാര്‍.


വെളുപ്പിന് 4 മണിയ്ക്ക് എഴുന്നേറ്റ് തന്റെ ദിനചര്യകള്‍ തുടങ്ങും. ഇത് അവസാനിക്കുന്നത് രാത്രി ഏറെ വൈകിട്ടും. നേരം വെളുത്താല്‍ ചുറുചുറുക്കോടെ ചാടി എഴുന്നേറ്റ് യാതൊരു മടിയും കൂടാതെ തന്റെ ജോലിയിലേക്ക്.

പലപ്പോഴും സാമ്പത്തികത്തിലുപരി മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി മാത്രം. ഈ വനിതാ ദിനത്തില്‍ ഇതിലും കളറായി എഴുതാന്‍ നമ്മുടെ ജാനുവേടത്തിയല്ലാതെ വേരെ ആരുണ്ട്.


കാരയാട് കുറ്റിപ്പുറത്ത് ജാനുവേടത്തി ഇന്ന് 60 ന്റെ നിറവിലാണ്. 25 വര്‍ഷമായി പാചകജീവിതം തുടങ്ങിയിട്ട്. ഭര്‍ത്താവ് മരിച്ചതിനു ശേഷം കുടുംബം പുലര്‍ത്താന്‍ ഏറെ പ്രയാസപ്പെട്ടു.

ചെറിയ ചെറിയ വീട്ടുപണികളില്‍ തുടങ്ങി ഇന്ന് 1000 പേര്‍ക്കുള്ള സദ്യയും ജാനുവേടത്തിയുടെ വക തയ്യാര്‍. കൂട്ടിനു ആരെയും കൂട്ടാതെ. സ്‌പെഷല്‍ ബിരിയാണി അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്.


കൂടാതെ ബദാം ലേഹ്യം,ഈന്തപ്പഴ ലേഹ്യം, പ്രസവരക്ഷാ മരുന്ന്, സ്ത്രീകള്‍ക്കായുള്ള സ്‌പെഷല്‍ ലേഹ്യം, കല്‍ക്കണ്ടി ലേഹ്യം, കൂന്തള്‍ അച്ചാര്‍, ഈന്തപ്പഴ അച്ചാര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള അച്ചാറുകള്‍, ചട്ടിപ്പത്തിരി, കബോള തുടങ്ങിയ വിവിധതരം പലഹാരങ്ങള്‍ ഇവയിലെല്ലാം ഇവരുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെ.

കേരളത്തിനകത്തും പുറത്തും വിദേശത്തും ജാനുവേടത്തിയുടെ കൈപുണ്യം അറിഞ്ഞവര്‍ നിരവധിയാണ്. എത്ര തിരക്കായാലും ആരെയും നിരാശപ്പെടുത്താതെ അവര്‍ക്കുവേണ്ടിയും സമയം കണ്ടെത്തും. അതുകൊണ്ട് തന്നെ മിക്കവാറും രണ്ടും മൂന്നും സ്ഥലത്ത് ഓടിയെത്തേണ്ടി വരും.

എത്രയോ വര്‍ഷങ്ങളായി ഇങ്ങനെ ഓടാന്‍ തുടങ്ങിയിട്ട് ഒരു വിശ്രമവുമില്ലാതെ. അതുകൊണ്ടു തന്നെ ജീവിതശൈലി രോഗങ്ങള്‍ ജാനുവേട്ടത്തിയുടെ അയലത്തുപോലും വന്നിട്ടില്ല.

രണ്ട് ആണ്‍മക്കള്‍ക്കും കുടുംബങ്ങള്‍ക്കും സ്നേഹനിധിയായ അമ്മ, നാട്ടുകാരുടെ പ്രിയ്യപ്പെട്ട ജാനുവേടത്തി ഒരു വിളിയില്‍ സഹായ ഹസ്തവുമായി ഇന്നും ഗ്രാമത്തിന്റെ വഴിയോര ങ്ങളില്‍ നിറചിരിയോടെ ഉണ്ടാകും.

വേദനകളും പ്രയാസങ്ങളും കടിച്ചമര്‍ത്തി കുടുംബത്തിനുവേണ്ടി സ്നേഹം പാചകം ചെയ്ത്, രാപ്പകല്‍ ഇല്ലാതെ ജീവിത നൗക തുഴയുകയാണ്. എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും വനിതാദിന ആശംസകള്‍.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP