Categories
headlines

കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

 


കൊയിലാണ്ടി: കൊയിലാണ്ടി ചേമഞ്ചേരി ദേശീയ പാതയില്‍ ബൈക്ക് ഇടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു.


പൂക്കാട് സ്വദേശി പ്രദീപന്‍ തെക്കയിലാണ് (48) മരിച്ചത്. ഇന്ന് 9 മണിയോടെയാണ് അപകടം നടന്നത്.

ചേമഞ്ചേരി പെട്രോള്‍ പമ്പിനും മുന്നില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ചേമഞ്ചേരിയില്‍ (എന്‍എച്ച് റോഡ്) വെച്ചാണ് അപകടമുണ്ടായത്.


മോട്ടോര്‍ സൈക്കിള്‍ ഇടിച്ചതില്‍ പരിക്കേറ്റ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൃതദേഹം കൊയിലാണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് തുടര്‍നടപടി സ്വീകരിച്ചു വരുന്നതായി എസ്‌ഐ അറിയിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP