മേപ്പയ്യൂര്‍ : സംസ്ഥാനത്തെ പട്ടണങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ പട്ടണത്തിനും ബജറ്റില്‍ തുക വകയിരുത്തി.

മേപ്പയ്യൂര്‍ നഗര വികസനത്തിന് 2 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ 20 ശതമാനം തുകയായ 40 ലക്ഷം ആദ്യഘട്ടമായി വകയിരുത്തി.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പേരാമ്പ്ര പട്ടനത്തിന്റെ നവീകരണ പ്രവര്‍ത്തി നടന്നു വരുന്നതിനിടയിലാണ് മേപ്പയ്യൂരിലും നഗര വികസനത്തിനായ് തുക അനുവദിച്ചത്.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
