ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ കക്കറ മുക്കിലെ കരുണ പാലിയേറ്റിവ് കെയര്‍ സെന്റര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സെന്റര്‍ പരിധിയിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പാലിയേറ്റിവ് ഉപകരണത്തിന്റെ കൈമാറ്റ ചടങ്ങും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ. ഇബ്രായി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി.
പ്രവാസിയായ കരുവാരപ്പൊയില് അബ്ദുറഹ്മാന് സ്പോണ്സര് ചെയ്ത പാലിയേറ്റിവ് ഉപകരണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ശ്രീഷ ഗണേഷ് കരുണ ഭാരവാഹികള്‍ക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആദില നിബ്രാസ്, കരുണ രക്ഷാധികാരി പി.പി. മൊയ്തു, ഭാരവാഹികളായ എ.കെ.സന്തോഷ്, വി.കെ കുഞ്ഞമ്മത്, സീനത്ത് തറമല്‍, പി.പി. ഗോപാലന്, പ്രവിത പ്രശാന്ത്, കെ.ടി. സറീന എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഹമീദ് തറമല്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി നിരയില്‍ പ്രശാന്ത് നന്ദിയും പറഞ്ഞു.

News from our Regional Network
RELATED NEWS
