ബസ്സ് തൊഴിലാളികള്‍ക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു

By | Sunday July 5th, 2020

SHARE NEWS

പേരാമ്പ്ര (July 05): കോവിഡ് 19ന്റെ ഫലമായി സര്‍വ്വിസ് നിലച്ചതു കാരണം ദുരിതത്തിലായ ബസ്സ് തൊഴിലാളികള്‍ക്ക് ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്വയം സേവകര്‍ എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു.

ലോക് ഡൗണ്‍ കാരണം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രാവ്യാപിച്ചെങ്കിലും ബസ്സ് തൊഴിലാളികളെ അവഗണിക്കുകയായിരുന്നു. പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്തു വച്ചു നടന്ന ചടങ്ങില്‍ എഴുപതോളം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി.

തൊഴിലാളികള്‍ക്ക് കിറ്റ് വിതരണം ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാനം ചെയ്തു. ബി എം.എസ് പേരാമ്പ്ര ബസ്സ് യൂനിറ്റ് പ്രസിഡണ്ട് രാജേഷ് വാല്യക്കോട് അധ്യക്ഷത വഹിച്ചു.

കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ജൂബിന്‍ ബാലകൃഷ്ണന്‍, ബിജെപി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. സുനോജന്‍, പി.കെ. ലിഥിന്‍, അഖില്‍ രാഘവന്‍, കെ.എം. രജീഷ് എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് യൂനിറ്റ് സെക്രട്ടറി രജീഷ് ഇരിങ്ങത്ത് സ്വാഗതവും, ജനറല്‍ സെക്രട്ടറി സാംജിത്ത് കായണ്ണ നന്ദിയും പറഞ്ഞു.

As a result of Covid 19, the Survivor’s collapsed, a small group of self-helpers, WhatsApp, a small group based in Cheruvannur, distributed vegetables to the affected bus workers.

Due to the lockdown, the government has launched various schemes for those working in various sectors, but has ignored bus workers. Around 70 families were provided with kit at the ceremony held at the Perambra Bus Stand premises.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read