തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരുേക്കറ്റു

By | Thursday May 21st, 2020

SHARE NEWS

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഇടങ്ങളിലായി തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരുേക്കറ്റു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കുളം പ്രതീക്ഷ എന്നിവിടങ്ങളിലാണ് തെരുവ് നായ ആളുകളെ കടിച്ചത്.

കൂരികണ്ടി കുഞ്ഞാമിന (68), ചെട്ട്യാംകണ്ടി കല്ല്യാണി(65), നടുക്കണ്ടി കുഞ്ഞിരാമന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. എല്ലാവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കുഞ്ഞാമിന സ്ത്രീകള്‍ക്കൊപ്പം പറമ്പില്‍ നില്‍ക്കുമ്പോഴും കല്ല്യാണി അടുത്ത പറമ്പില്‍ പുല്ലുപറിക്കുമ്പോഴുമാണ് നായ അക്രമിച്ചത്. കുഞ്ഞിരാമന്‍ നരക്കോടുള്ള വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പാറക്കില്‍ വെച്ച് പിറകില്‍ വന്ന് നായ കടിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read