അത്തോളി: അത്തോളി കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന വാഹനത്തിന് തീ പിടിച്ചു.

ഉള്ള്യരി ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗേത്തേക്കു പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടറുമായി പോവുന്ന ലോറിക്കാണ് തീപിടിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനാണ് തീ പിടിച്ചത്. ഇന്ന് മൂന്നരയോടെയാണ് അപകടം.
അപകട കാരണം വ്യക്തമല്ല. ആളപായമില്ല. കൊയിലാണ്ടി നിന്ന് എത്തിയ 4 യൂണിറ്റ് അഗ്നിശമനസേന തീ അണയ്ക്കുന്നു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
