പേരാമ്പ്രയിലെ മോഷണ ശ്രമം പ്രതി റിമാന്റില്‍

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലുള്ള കടയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ യുവാവ് റിമാന്റില്‍. മാര്‍ക്കറ്റിലുള്ള കടയുടെ വാതില്‍ കുത്തി തുറന്ന് മോഷണം നടത്താനുള്ള ശ്രമം ഈ സമയം മാര്‍ക്കറ്റിലെത്തയവര്‍ കണ്ടതോടെ പിടിക്കപ്പെടുകയായിരുന്നു.

പെട്രോളിംഗിലുണ്ടായിരുന്ന പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. തിരുവള്ളൂര്‍ മേലാങ്കണ്ടി മീത്തല്‍ അബ്ദുള്ള(28) യെയാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എം. നിജീഷ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര, വടകര പൊലീസ് സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. പേരാമ്പ്രയില്‍ ക്ഷേത്രഭണ്ഡാരം കവര്‍ന്ന കേസിലും പിടിക്കപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

A youth who was arrested during an attempted robbery at a shop in Perambra fish market this morning has been remanded. Attempts to break open the door of the shop in the market and commit theft were caught when the people who came to the market saw this time.

Police on patrol took the accused into custody. The victim was identified as Mithal Abdullah, 28, of Melankandi, Tiruvallur. Arrested by Nijeesh.

He is accused in several theft cases at Perambra and Vadakara police stations. He has been arrested in a case of looting temple treasures in Perambalur. The accused, who was produced in Perambra court, was remanded.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read