ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി എഐവൈഎഫ്

By | Thursday March 19th, 2020

SHARE NEWS

 

പേരാമ്പ്ര : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ആവള മഠത്തില്‍ മുക്കില്‍ എഐവൈഎഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഷ്‌ബേസ് സ്ഥാപിച്ചു.

ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഉപയോഗപ്രദമായ രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു.

കെ.എം ലനീഷ് അധ്യക്ഷത വഹിച്ചു. അഖില്‍ കേളോത്ത്, ബി.ബി. ബിനീഷ്, എ.ബി. ബിനോയ്, അശ്വിന്‍ ആവള തുടങ്ങിയവര്‍ സംസാരിച്ചു.

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിനിന്റെ ഭാഗമായി എഐവൈഎഫ് കാരയാട് ഈസ്റ്റ് യൂണിറ്റ് ഹാന്‍ഡ് വാഷ് കോര്‍ണര്‍ സ്ഥാപിച്ചു. കാരയാട് പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും വേണ്ടിയാണ് എഐവൈഎഫ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ ഏറ്റെടുത്തിട്ടുള്ളത്.

വി.പി കുഞ്ഞനന്തന്‍ നായര്‍ ഹാന്‍ഡ് വാഷ് കോര്‍ണറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് , ഇ.രാജന്‍ , കെ.കെ.രവീന്ദ്രന്‍ , കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഷ്ണു ആര്‍.എസ് , നീരജ് മാടക്കണ്ടി , രാജന്‍ പി , അനുപമ ആര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read