അതിഥിയല്ലെങ്കിലും ഇവരും മനുഷ്യരാണ് കൈതക്കലില്‍ 30തോളം സാംബവ സമുദാക്കാര്‍ പട്ടിണിയില്‍

By | Sunday April 5th, 2020

SHARE NEWS

പേരാമ്പ്ര : ആരും പട്ടിണിക്കിടക്കരുതെന്ന സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ നാടാകെ സാമൂഹിക അടുക്കളയും ഭക്ഷ്യധാന്യ കിറ്റുകളുമായ് സാമുഹ്യ സംഘടനകളും രംഗത്തുള്ളപ്പോള്‍ നൊച്ചാട് പഞ്ചായത്തിലെ കൈതക്കലില്‍ 30 തോളം സാംബവ സമുദാക്കാര്‍ പട്ടിണിയില്‍. ലോക്ക്ഡൗണില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി തെരുനായ്ക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണവും വെള്ളവും കൊടുക്കുമ്പോഴാണ് ഇവിടെ 30 തോളം മനുഷ്യജീവികള്‍ പട്ടിണിയിലെന്ന് പരാതി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കൈതക്കല്‍ പുറ്റാട്ട് പരേതനായ ഒതയോത്ത് ശേഖരന്റെ വീട്ടില്‍ കഴിയുന്നവര്‍ക്കാണ് ഈ ദുര്‍ഗതി. കഴിഞ്ഞ മാസം അഞ്ചാം തിയ്യതി ശേഖരന്റെ മരണത്തോടെ ഇവിടെ എത്തിയ ബന്ധുക്കളാണ് പട്ടിണിയില്‍ അകപ്പെട്ടത്. വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ബന്ധുക്കള്‍ യാതെ തിരിച്ചു പോവാറില്ല. ഇതിനെതിടയിലാണ് കൊറോണ പ്രതിരോധത്തിനായ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എവിടുന്നെങ്കിലും കിട്ടുന്ന ചക്ക കൊണ്ടുവന്ന് പുഴുങ്ങി കഴിക്കുന്നത് കൊണ്ടാണ് ഇവരുടെ ജിവന്‍ നിലനില്‍ക്കുന്നത്.

ഇനിയും അധികാരികള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്നും ഇവര്‍ പറയുന്നു.   അതുകൊണ്ട് അരിക്കുളം, മേപ്പയ്യൂര്‍, അഞ്ചാംപീടിക, പേരാമ്പ്ര, തൊട്ടില്‍പ്പാലം  തുടങ്ങിയ സ്ഥലങ്ങളിലല്‍ നിന്ന് എത്തിപ്പെട്ടവരാണ് ഇവര്‍. ഇപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നിരിക്കുകയാണെന്നും വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള അധികാരികളെ വിവരമറിയിച്ചിട്ടും ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ്  ഇവരുടെ പരാതി.

എന്നാല്‍ ഇവിടെയുള്ള  പലരുടേയും വീടുകള്‍ സമീപത്തു തന്നെയാണെന്നും അവര്‍ അവരവരുടെ വീടുകളിലേക്ക് താമസം മാറണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ മരണം നടന്നപ്പോള്‍ എല്ലാ സഹായങ്ങളും നാട്ടുകാര്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നു. ഇവരുടെ അവസ്ഥ ഇന്നലെയാണ് അറിയുന്നതെന്ന് ഗ്രാമപഞ്ചായത്തംഗം എം.കെ. അമ്മത് പറഞ്ഞു.  വിഷയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ടത് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചെറിയൊരു വീട്ടില്‍ 30 തോളം ആളുകള്‍ താമസിക്കുന്നത് ലോക്ഡൗണ്‍ ലംഘനമാണ്. ഇത്രയധികം ആളുകള്‍ ഈ സാഹചര്യത്തില്‍ ഒന്നിച്ച് കഴിയുന്നതിനെതിടെ ആരോഗ്യ വകുമപ്പാ പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അതിഥി തൊഴിലാളികള്‍ക്ക് പാലും കൊടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇവിടെ അതിഥിയല്ലെങ്കിലും നാട്ടുകാരായ മനുഷ്യര്‍ക്ക് പാലും പഴവുമില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താനാവശ്യമായ അന്നം നല്‍കാന്‍ അധികൃതരും സാമഹ്യ അടുക്കളകളിലും മറ്റും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാമൂഹ്യസംഘടനകളും തയ്യാറാവണം.

എന്നാല്‍ ഇത്തരമൊരു അവസ്ഥ പഞ്ചായത്തില്‍ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും ഇപ്പോഴാണ് അവിടുത്തെ അവസ്ഥയെകുറിച്ച് അറിയുന്നതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരണം നടന്ന സമയത്ത് നാട്ടുകാര്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നതായും അതിനുശേഷം പിരിഞ്ഞു പോവാത്തതും ഭക്ഷണ ക്ഷാമമുള്ളതും ആരും പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ അടുക്കള പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടെ നിന്ന്് ഭക്ഷണം എത്തിച്ചു നല്‍കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് അധികൃതര്‍, പൊലീസ് എന്നവര്‍ക്കൊപ്പം അവിടം സന്ദര്‍ശിക്കുമെന്നും
ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read