പ്രതിയെ മോചിപ്പിച്ച സംഭവം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

By | Friday May 4th, 2018

SHARE NEWS

പേരാമ്പ്ര :  അറസ്റ്റ് ചെയ്തു കൊണ്ടുവരുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വെച്ച് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി മോചിപ്പിച്ച കേസിലെ മൂന്നു പ്രതികള്‍ സ്‌റ്റേഷനില്‍ കീഴടങ്ങി അറസ്റ്റ് വരിച്ചു.

ശിവജിസേന പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസിലെ പ്രതിയായ മരുതേരി സ്വദേശിയായ സുധാകരനെ മോചിപ്പിച്ച കേസില്‍ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതില്‍പെട്ട മൂന്നുപേരായ മരുതേരി പറയിടത്തില്‍ പ്രകാശന്‍(50), ചേനോളി ഒറ്റതെങ്ങുള്ളതില്‍ രാജു(37), മരുതേരി തറയില്‍ ധനൂപ്(30) എന്നിവരുടെ അറസ്റ്റാണ് ഇന്ന് കാലത്ത് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍കുമാറിന്റെ മുന്നില്‍ ഹാജരായത്. തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്ത് നാദാപുരം േകാടതിയില്‍ ഹാജരാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read