പേരാമ്പ്രയില്‍ കോവിഡ് എന്ന് വ്യാജ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: സി.പി.എ അസീസ്

By | Saturday May 30th, 2020

SHARE NEWS

പേരാമ്പ്ര: പേരാമ്പ്രയില്‍ കോവിഡ് എന്ന് വ്യാജ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ആവശ്യപ്പെട്ടു.

കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യ കച്ചവടക്കാരന്‍ ഇടപഴകിയതിനെ തുടര്‍ന്ന് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് അടപ്പിക്കുകയുണ്ടായി.

പേരാമ്പ്രയില്‍  ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നുപറഞ്ഞു ഒരു ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്റെ പേരില്‍ വാട്‌സ്ആപ്പ് വോയ്സ് ക്ലിപ്പ് പ്രചരിക്കുകയുണ്ടായി. പോലീസ് സേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ പേരാമ്പ്ര പട്ടണത്തിലേക്ക് വരരുതെന്ന് നിര്‍ദേശവും ഈ ഹോം ഗാര്‍ഡ് നടത്തിയിട്ടുണ്ട്. ഇതുമൂലം പേരാമ്പ്രയിലെ ജനങ്ങള്‍ ഭയവിഹ്വലരായിട്ടുണ്ട്.

കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 42 തൊഴിലാളികള്‍ ക്വറന്റൈനിലാണെന്ന അവരുടെ പേരുവിവരങ്ങള്‍ സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പേരാമ്പ്രയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു എന്ന് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തിലെ വ്യക്തി പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ വന്നതിനാല്‍ ആ സമയത്ത് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന നാലു പേരോട് മാത്രമാണ് പേരാമ്പ്ര പഞ്ചായത്ത് കൊറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പേരാമ്പ്ര മാര്‍ക്കറ്റിലെ മുഴുവന്‍ തൊഴിലാളികളും കൊറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടു എന്ന നിലക്ക് സമൂഹമാധ്യമങ്ങളിലാണ് പ്രചരണം നടന്നത്. ഇത് കാരണം പേരാമ്പ്രയിലെ മത്സ്യത്തൊഴിലാളികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയാണ്.

അതുകൊണ്ട് കുറ്റക്കാരായ ആളുകളെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യോഗത്തില്‍ ആര്‍.കെ. മുഹമ്മദ്, എം.പി. സിറാജ്, സി.കെ. ഹാഫിസ്, ആര്‍.എം. നിഷാദ്, നിയാസ് കക്കാട്, അമീര്‍ വല്ലാറ്റ, അര്‍ഷാദ് എടവരാട്, ഷക്കീര്‍ ഏരത്തുമുക്ക്, ഷംസുദ്ദീന്‍ മരുതേരി, ആഷിഖ് അലി കല്ലോട് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read