പേരാമ്പ്രയില്‍ ലിനിയുടെ സ്മരണക്കായ് ബസ് ബേ നിര്‍മ്മിക്കാന്‍ ഭരണാനുമതി

By | Friday December 6th, 2019

SHARE NEWS

പേരാമ്പ്ര : നിപ രോഗികളെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായി മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്ക്കാലിക ജീവനക്കാരിയായിരുന്ന സിസ്റ്റര്‍ ലിനയുടെ സ്മരണാര്‍ത്ഥം കല്ലോട് ബസ് ബേ നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയായി.

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് സമീപം പഴയ സംസ്ഥാന പാതയില്‍ കല്ലോടാണ് ബസ് ബേ നിര്‍മിക്കുക. ഇരുപത്തിനാല് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

പ്രമുഖ ആര്‍ക്കിടെക്ട് സന്തോഷ് സക്കറിയ രൂപകല്‍പന ചെയ്ത ബസ് ബേ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read