കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

By | Thursday May 21st, 2020

SHARE NEWS

പേരാമ്പ്ര: കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ ദേശീയ വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിപെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാതിരിക്കുക, തുടങ്ങീ വിവിധയിനം ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധ സമരം നടത്തിയത്.

പേരാമ്പ്ര പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രന്‍, ടി ശിവദാസന്‍, ഇ.കെ കൃഷ്ണന്‍, ധനേഷ് കാരയാട്, ഭരത്, സി ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. അജയ് ആവള ഉദ്ഘാടനം ചെയ്തു. കൊയിലോത്ത് ഗംഗാധരന്‍, എ.ബി. ബിനോയ്, ശശി പൈതോത്ത്, സി.കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read