Categories
headlines

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാമ്പ്രയില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തി

പേരാമ്പ്ര : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാമ്പ്രയില്‍ സര്‍വകക്ഷി ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തി. പേരാമ്പ്ര ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.


റാലിയോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം പ്രസിദ്ധ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഏ.കെ. ബാലന്‍ ഭരണഘടന സംരക്ഷണ പ്രതിഞ്ജ ചൊല്ലികൊടുത്തു. കെ. ബാലാരായണന്‍ സ്വാഗതം പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, കോണ്‍ഗ്രസ്സ് നേതാവ് സി.വി. ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, മുസ്ലീം ലീഗ് നേതാവ് വെങ്ങളം റഷീദ്, സിപിഐ നേതാവ് ആര്‍. ശശി, എന്‍സിപി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ്, കേരള കോണ്‍ഗ്രസ്സ് നേതാവ് വി.സി. ചാണ്ടി, ജനതാദള്‍ നേതാവ് എന്‍.കെ വത്സന്‍, കെ. ലോഹ്യ, എന്‍.കെ. അസീസ് എന്നിവര്‍ സംസാരിച്ചു.


ജില്ല പഞ്ചായത്തംഗം എ.കെ. ബാലന്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മത്, കെപിസിസി നിര്‍വാഹക സമിതി അംഗം കെ. ബാലാരായണന്‍, സിപിഎം ഏരിയാ സെക്രട്ടറി എന്‍.പി. ബാബു, മണ്ഡലം വികസന മിഷന്‍ കണവീനര്‍ എം. കുഞ്ഞമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, എസ്.കെ. അസ്സയിനാര്‍, എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്,

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം. റീന, കല്ലൂര്‍ മുഹമ്മദാലി, ഒ.ടി. ബഷീര്‍, എ.കെ.ചന്ദ്രന്‍, പി.എം.കെ ബാലകൃഷ്ണന്‍, എം. കുഞ്ഞിരാമനുണ്ണി, കെ.ജി. രാമനാരായണന്‍, കെ. പ്രദീപ് കുമാര്‍,
ആവള ഹമീദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP