ദേശീയ പ്രക്ഷോഭം; എഐവൈഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്ര സര്‍വീസുകളില്‍ ഒഴിവുള്ള എട്ട് ലക്ഷം തസ്തികകളില്‍ നിയമനം നടത്തുക, ഭഗത്സിംഗ് നാഷണല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐവൈഎഫ് നേതൃത്വത്തില്‍ കാരയാട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ഭഗത്സിംഗിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 28 ന് സംഘടനയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് കാരയാട് ഈസ്റ്റ് യൂണിറ്റില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

എഐവൈഎഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. ആര്‍. അനുപമ അധ്യക്ഷത വഹിച്ചു. ആര്‍.എസ്. വിഷ്ണു, വി. മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. ആര്‍. ശ്രീലക്ഷ്മി, ആര്‍.എസ്. ജിഷ്ണു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

The AIYF-led Karait protest was organized to demand an end to the privatization of public sector enterprises, the recruitment of eight lakh vacancies in the central services and the implementation of the Bhagat Singh National Employment Guarantee Act.

The protest was organized at the Karayat East unit on September 28, Bhagat Singh’s birthday, as part of a nationwide agitation led by the organization.

AIYF Perambra Constituency Secretary Dhanesh Karayat inaugurated the function. R. Anupama presided over the function. R.S. Vishnu, V. Manjusha also spoke. R. Sreelakshmi, R.S. Jishnu and others led the program.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read