Categories
headlines

ചക്കിട്ടപ്പാറയിലെ വീടാക്രമണം; ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി

 

പേരാമ്പ്ര : ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം നടന്ന വീടാക്രമണവും ബോംബ് സ്‌ഫോടനവും നടത്തിയ പ്രതികളെ സംരക്ഷിക്കുകയാണന്ന് ആരോപിച്ച് ബിജെപി പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.


ഡിസംബര്‍ 16ന് നടന്ന ബോംബാക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാത്തത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണന്നും ബിജെപി പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കാനുള്ള പരിശ്രമവും ഇതിനിടയില്‍ നടക്കുന്നുണ്ടന്നും ഇത് പ്രതിഷേധാര്‍ഹമാണന്നും ബിജെപി ആരോപിച്ചു.

ധര്‍ണ്ണ ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജഗതീഷ് അധ്യക്ഷത വഹിച്ചു.


പത്മനാഭന്‍ കടിയങ്ങാട്, വിഷ്ണുപ്രസാദ്, അനൂപ് നരിനട, മോഹനന്‍ പന്തിരിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP