അഖില കേരള കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ

By | Thursday October 12th, 2017

SHARE NEWS

അഖില കേരള കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ

സ്വാഗതസംഘം രൂപീകരിച്ചു.
പേരാമ്പ്ര . കേരള കബഡി അസോസിയേഷൻ നടത്തുന്ന 22 മത് ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പ് നവംബർ 10, 11, 12 തിയതികളിൽ പേരാമ്പ്രയിൽ വെച്ച് നടക്കും.
20 വയസിൽ താഴെയുള്ള 600 ൽ പരം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ അണിനിരക്കും. മേളയുടെ നടത്തിപ്പിനായി പേരാമ്പ്ര പഞ്ചായത്ത് കോൺഫ്രെൻസ് ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു.
ജില്ല കബഡി അസോസിയേഷൻ പ്രസിഡൻറ് എം. പി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ പത്മനാഭന്‍, എന്‍് പി ബാബു, പി.കെ രാഗേഷ്, ഇ ഷാഹി, കെ. ഇ സേതുമാധവന്‍, സന്തോഷ് സെബാസ്റ്റിയന്‍, ജയകൃഷ്ണന്‍ നോവ, നഇഷാദ് പവര്‍ലാന്റ്, പി ജിജേഷ്, ബി. എന്‍ ആശിഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ സി മൊയ്തീൻ, എം.പിമാരായ എം.കെ രാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ , സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് ടി.പി ദാസൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി സതി എന്നിവർ രക്ഷാധികാരികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ചെയർപേഴ്സനും ജില്ലാ കബഡി അസോ. പ്രസിഡന്റ് എൻ. പന്മനാഭൻ ജനറൽ കൺവീനറുമായി സ്വാഗത സംഘത്തിന് യോഗം രൂപം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read