ആഘോഷങ്ങളില്ലാതെ അബേദ്കര്‍ ജന്മദിനം ആചരിച്ചു

By | Wednesday April 15th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര മണ്ഡലം ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അബേദ്കറുടെ 129ാം ജന്മദിനം ആഘോഷങ്ങളില്ലാതെ ആചരിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിക്കടവ് കോളനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അബേദ്ക്കറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും കോളനിയിലെ മുഴുവന്‍ വീടുകളിലും ഭക്ഷണക്കിറ്റുകള്‍ നല്‍കുകയും ചെയ്തു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ബി.ജെ.പി വലിയ ആശ്രയമായി മാറിയെന്ന് പ്രഫുല്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കൊണ്ട് നടത്തിയ ചടങ്ങില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ്, കെ.എം ഷിബി, കെ. അനൂപ്, ടി.പി രാജേഷ്, ഇ.കെ. സുബീഷ്, അശോകന്‍, രജീഷ് കണ്ടോത്ത്, ഷാജു, സത്യന്‍, ബൂത്ത് പ്രസിഡണ്ട്മാരായ അരുണ്‍ കൃഷ്ണ, രാജേഷ് എന്നിവര്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read