Categories
headlines

കോവിഡ് കഴിഞ്ഞു ജോലിക്കെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജോലി നിഷേധിച്ചതായി പരാതി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് 17 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു ജോലിക്കെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജോലി നിഷേധിച്ചതായി പരാതി.


കഴിഞ്ഞ 8 വര്‍ഷമായ് പഞ്ചായത്തില്‍ ജോലി ചെയ്തുവരുന്ന ആംബുലന്‍സ് ഡ്രൈവര്‍ പഴയടുത്തു കണ്ടി രാജന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്.

കോവിഡ് രോഗികളെ കൊണ്ട് പോകുന്ന ജോലിക്കിടയില്‍ കോവിഡ് ബാധിയ്ക്കുക യായിരിന്നു.


പിന്നീട് കോറന്റൈന്‍ കഴിഞ്ഞ് ജോലിക്ക് തിരിച്ച് ചെന്നപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ജോലി നിഷേധിക്കയും പകരം സ്വന്തക്കാരെ നിയമിക്കുകയുമായിരുന്നുവെന്ന് രാജന്‍ പറഞ്ഞു.

കോവിഡ് ബാധിതനാകുന്നതുവരെയുള്ള ദിവസങ്ങളിലെ വേതനം നല്‍കാന്‍ പോലും കഴിഞ്ഞ 3 മാസമായി പഞ്ചായത്ത് ഭരണസമതി തയ്യാറായില്ലെന്നും ആരോപണമുണ്ട്.


പഞ്ചായത്ത് നിയമിച്ച ജോലിക്കിടയില്‍ കോവിഡ് ബാധിച്ച രാജനെ എത്രയും പെട്ടന്ന് തിരിച്ചെടുക്കണമെന്നും വേതന കുടിശിക നല്‍കണമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ശക്തമായസമര പരിപാടി നടത്താനും മണ്ഡലം യു.ഡി.ഫ് കമ്മറ്റി തിരുമാനിച്ചു. ചെയര്‍മാന്‍ രാജന്‍: കെ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, മോഹന്‍ ദാസ് ഓണിയില്‍, അബ്ദുള്ള ബൈത്തുല്‍ ബര്‍ക്ക, പുളക്കണ്ടി കുഞ്ഞമ്മത്, വിനോയ് ശ്രീവിലാസ്, ആയിഷ, ഇ.ടി സത്യന്‍, മുഹമ്മത് ലാല്‍, സി.കെ ബാലന്‍, കെ.ടി കുഞ്ഞമ്മത്, വി.കെ റഷീദ് എന്നിവര്‍ സംസാരിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP