വിരുന്നെത്തിയ മയില്‍ നാട്ടുകാരുടെ അരുമയാവുന്നു

By | Sunday September 15th, 2019

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂരില്‍ വിരുന്നെത്തിയ മയില്‍ നാട്ടുകാരുടെ അരുമയാവുന്നു. ഇന്നലെ വൈകിട്ടോടെയാണ് മയിലിനെ ചെറുവണ്ണൂര്‍ പരിസരത്ത് കണ്ടു തുടങ്ങിയത്. ഇന്ന് കാലത്തോടെ കക്കറമുക്ക് റോഡിലെ തോട്ടുമുറിയില്‍ വടക്കേ മഞ്ചേരി അബ്ദുള്ളയുടെ വീട്ടു മുറ്റത്ത് എത്തുകയായിരുന്നു.

കൗതുകപൂര്‍വ്വം അടുത്തെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് മയില്‍ ഓടിമാറാനോ പറന്ന് പോവാനോ ശ്രമിക്കാത്തതോടെ കൂടുതല്‍ ആളുകള്‍ എത്തിതുടങ്ങി. ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കുകയും ചെയ്തു. ഒരു വളര്‍ത്തു പക്ഷിയെപ്പോലെ അടുപ്പം കാണിച്ചതോടെ നാട്ടുകാരുടെ അരുമയായി മാറിയിരിക്കുകയാണ് ഈ വിരുന്നുകാരന്‍.

ധാന്യങ്ങള്‍ മാത്രമേ കഴിക്കുന്നുള്ളൂ, പഴങ്ങള്‍ നല്‍കിയിട്ട് കഴിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പീലി കൊഴിഞ്ഞ് തലയില്‍ പുവോടു കൂടിയ ഇത് ആണ്‍ മയിലാണെന്ന് കരുതുന്നു.

അബ്ദുള്ളയുടെ വീട്ടു മുറ്റത്തും കാര്‍ പോര്‍ച്ചിലും സമീപത്തെ കപ്പേതാട്ടത്തിലും വിഹരിക്കുകയാണ് ഈ ദേശീയ അതിഥി. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ മയിലിനെക്കാണാന്‍ ചെറുവണ്ണൂരിലേക്ക് പ്രവഹിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read