Categories
headlines

ഡോക്ടര്‍. കെ.ജി. മാതൃക വ്യക്തിത്വം… ടി.വി. മുരളി എഴുതുന്നു

പേരാമ്പ്ര (2020 Oct 22): അറുപതു വര്‍ഷം മുന്‍പുള്ള പേരാമ്പ്രയും പരിസരവും. ഒരു ഗ്രാമ പ്രദേശത്തുനിന്നും വൈദ്യശാസ്ത്ര സംബന്ധമായ പഠനം ദൂരെ മദിരാശിയില്‍ പോയി നടത്തുകയും, പിന്നീട് നാട്ടുകാര്‍ക്കിടയില്‍ സേവനങ്ങള്‍ ചെയ്യുക പുതിയ അനുഭവം ആയിരുന്നു.


ഇംഗ്ലീഷ് വിദ്യാഭ്യാസവും അലോപ്പതി ചികിത്സയും എല്ലാം ദൂരത്തുനിന്ന് മാത്രം കണ്ട് തൃപ്തിയടഞ്ഞ മലബാറിലെ ഒരു നാട്ടിന്‍ പുറം. ജന്മനാടായ കൂത്താളിയിലും വലിയ വികാസമെന്നും ഇല്ലാത്ത മലയോര മേഖലയുടെ ഭാഗമായ പേരാമ്പ്രയിലും പേരെടുത്ത ഒരു ഡോക്ടറാകാന്‍ കെ ജി. അടിയോടിക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല..

ഒരു പക്ഷെ ആ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവ സംബന്ധമായ സൗകര്യം ഒരുക്കിയ ഒരു ആതുരാലയം കോഴിക്കോട് ജില്ലയില്‍ വേറെ ഉണ്ടാവില്ല. ശങ്കേഴ്‌സ് നഴ്‌സിങ് ഹോം എന്ന പേരില്‍ തുടങ്ങിയ ആതുരസേവന കേന്ദ്രം അടിയോടിയുടെ സാന്നിധ്യമുള്ളതിനാല്‍ തന്നെ എല്ലാവര്‍ക്കുംവലിയ ആശ്വാസമായിരുന്നു…. ഡോക്ടര്‍ അടിയോടിയുടെ അടുത്ത് എത്തിയാല്‍ പേടിക്കേണ്ട….ആത്മവിശ്വാസം മാത്രമല്ല, യാഥാര്‍ഥവും ആയിരുന്നു..


ഒരു നേതാവിലേക്കുള്ള പാത ഒരുക്കിയത് ജനഹിതം തന്നെയായിരുന്നു. തികച്ചും ജനകീയനായ ഒരു ജനസേവകന്റെ ദൈവഹിതമായ മറ്റൊരു നിയോഗം. അല്ലെങ്കില്‍ പ്രഫഷണല്‍ വഴിയില്‍ ഒരു കൈപ്പിഴപോലും പറ്റാത്ത വിശ്വസിനീയനായ ഒരാളെ നാട്ടുകാര്‍ നെഞ്ചേറ്റിയതിന്റെ അനുഭവം തന്നെയായിരുന്നു….

തങ്ങളെ നയിക്കാന്‍ സമൂഹം അദ്ദേഹത്തെ കണ്ടെത്തുക ആയിരുന്നു.. അചഞ്ചലമായ ആത്മാര്‍ത്ഥതയും ജനങ്ങളോടുള്ള ആത്മബന്ധവും തന്നെയാണ് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. അത് ശരിയായിരുന്നു എന്ന് കാലം വ്യക്തമാക്കി.


ദീര്‍ഘവീക്ഷണവും ഭരണരംഗത്ത് നൈപുണ്ണ്യവും ഉള്ള കരുത്തനായ ഒരു ഭരണാധികാരിയെ പിന്നീട് കേരളം കണ്ടു. വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുകയും കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റിലൂടെ, അത്ഭുതങ്ങള്‍ കാട്ടിക്കൊണ്ടു നടത്തിയ മികവ് കാലങ്ങള്‍ക്കിപ്പുറവും പ്രശംസിനീയമാണ്.

അടിയന്തിരാവസ്ഥയുടെ മുന്‍പും പിന്‍പും ആഴത്തില്‍ അറിഞ്ഞ ആ രാഷ്ട്രീയ കാലഘട്ടം. കെ. കരുണാകരനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുമ്പോള്‍ ഒരു പടച്ചട്ടയായി പ്രതിരോധിക്കാന്‍ കൂടെ നിന്ന വിശ്വസ്തന്‍. എല്ലാ രംഗത്തും സാമ്പത്തിക അച്ചടക്കത്തിന്റെ വാള്‍ത്തലകള്‍.. കാലിയാകുന്ന സര്‍ക്കാര്‍ ഖജനാവ്.. രൂക്ഷമാകുന്ന പ്രതിസന്ധികള്‍..വിവിധങ്ങളായ വെല്ലുവിളികള്‍.. ഒരു പരിചയ സമ്പന്നനായ ഭരണാധികാരിക്ക് പോലും നേരെയാക്കാന്‍ കഴിയാത്ത അഴിയാ കുരുക്കുകള്‍…

അവിടെയാണ് ഒരു ക്രാന്തദര്‍ശിയുടെ വീക്ഷണത്തെ നമിക്കുന്നത്.. നികുതി ഘടനയിലും സാമ്പത്തിക സമാഹരണത്തിലും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങുകയും കാലിയായ ഖജനാവില്‍ നിക്ഷേപമെത്തിക്കാനുമുള്ള തീവ്രയജ്ഞവും ഒരു പരീക്ഷണം തന്നെ ആയിരുന്നു.

സഞ്ചയികയും യേശുദാസ് ഉള്‍പ്പെടെ കലാകാരന്മാരെ ഉപയോഗപ്പെടുത്തി ഫണ്ട് ശേഖരണവും എല്ലാം വെറും പരീക്ഷണം അല്ലായിരുന്നു. വിജയത്തിലേക്കും ഭരണ മികവിലേക്കുമുള്ള പടികളായിരുന്നു.

ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാകുന്നതും, മരണം വരെ ഖാദറിന്റെ പരിശുദ്ധിപോലെ വ്യക്തിജീവിതത്തില്‍ തികഞ്ഞ സത്യസന്ധനും ആദര്‍ശങ്ങള്‍ മുറുകെ പിടിക്കാനും കഴിഞ്ഞത് കൊണ്ട് തന്നെയാണ് ജനഹൃദയങ്ങളില്‍ ജീവിക്കുന്നത്.

ഒരു പക്ഷെ, ഇന്ന് നടക്കുന്ന വികസന പ്രവര്‍ത്തങ്ങളുടെ തോതും ലഭ്യതയുമായി എഴുപതുകളെ തുലനം ചെയ്യരുത്. കോഴിക്കോട് ജില്ലയിലെ ഒരു മലയോര മേഖലയില്‍ ഒരു സര്‍ക്കാര്‍ കോളേജ് സ്വപ്നം പോലും കാണാത്ത അവസ്ഥ. ഒരു സര്‍ക്കാര്‍ ട്രഷറി അപ്രതീക്ഷിതമായ കാര്യം.

കൂട്ടുകൃഷി ഫാമിലുടെ കാര്‍ഷിക -തൊഴില്‍ രംഗത്തെ പുതിയ വഴി പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലാത്ത കാര്യം. അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കാണിച്ച ശുഷ്‌ക്കാന്തി പേരാമ്പ്രയുടെ പരിസരവീഥികളില്‍ വികസനം എത്തിക്കാന്‍ ചെയ്ത സത് പ്രവര്‍ത്തികള്‍ സമാനതകള്‍ ഇല്ലാത്ത ആത്മാര്‍ത്ഥത തന്നെ.

അടിയോടിയുടെ നാട്ടുകാരന്‍ എന്ന ഒറ്റ മേല്‍വിലാസത്തില്‍ യാത്ര വേളകളിലും മറ്റും (അദ്ദേഹത്തിന്റെ കലാശേഷവും) പലപ്പോഴും നിര്‍ണ്ണായക ഘട്ടങ്ങളില്‍ കിട്ടിയ സഹായങ്ങള്‍ പലര്‍ക്കും ഓര്‍ത്തെടുക്കാന്‍ ഉണ്ടാകും..

അദ്ദേഹത്തോടുള്ള ആദരവ്, ബഹുമാനം നാടിനും നാട്ടുക്കുള്ള പരിഗണനയും പലപ്പോഴും ബോധ്യമായിട്ടുണ്ട്.

പൗബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ എന്ന സംവിധാനത്തെ അലകും പിടിയും മാറ്റി, സുതാര്യവും  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ സമയത്ത് നല്‍കുന്ന മാര്‍ക്കിലുള്‍പ്പെടെ നിയന്ത്രണം കൊണ്ടുവന്ന നിലപാട് വഴിവിട്ട സഹായത്തിന്റ വഴികള്‍ അടയ്ക്കുന്നത് തന്നെ ആയിരുന്നു.

പിന്നീട് ലക്ഷകണക്കിനു തൊഴില്‍ രഹിതര്‍ക്ക് പരിശ്രമത്തിന്റെ യഥാര്‍ത്ഥ ഫലം അനുഭവിക്കുവാനും ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും കഴിഞ്ഞത് ചെയര്‍മാന്‍ എന്ന പദവിയില്‍ ഇരുന്നു ചെയ്ത ഡോക്ടറുടെ നിലപാട് ആയിരുന്നു.

പൊതു രംഗം പലപ്പോഴും അഴിമതിയുടെ കൂടാരമായി മാറുമ്പോള്‍, വിവാദങ്ങള്‍ ആകസ്മികമായി തേജോവധം ചെയുമ്പോള്‍ തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നു പൊതു സമക്ഷം ബോധ്യപ്പെടുത്തുന്നതില്‍ നൂറു ശതമാനം വിജയിച്ച വ്യക്തിത്തമാണ് അദ്ദേഹം.

അതില്‍ അദ്ദേഹം വിജയിക്കുകയും വേട്ടയാടിയവര്‍ നിരാശരാകുകയും ചെയ്തത് ചരിത്രം. അതുകൊണ്ട് തന്നെയാണ് രാഷ്ട്രിയ ശത്രുവിന്റെ മനസിലും ബഹുമാനം നല്‍കുന്ന കളങ്ക രഹിതനായ നേതാവായിരുന്നു ഡോക്ടര്‍ കെ. ജി. അടിയോടിയെന്നു ആദ്യ ചരമ ദിനത്തില്‍ കൂത്താളിയില്‍ വെച്ച് എം.പി വീരേന്ദ്രകുമാറിന് പറയാന്‍ കഴിഞ്ഞതും..

കര്‍ഷകര്‍ക്കൊപ്പം ഒരു കൃഷിക്കാരനായും, വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു സഹപാഠിയായും, രോഗികള്‍ക്ക് സ്വാന്തനമായും, രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഒരു ജനനേതാവായും, വിശ്വാസികള്‍ക്കൊപ്പം ഒരു വഴികാട്ടിയായും കൂടെ നില്‍ക്കുകയും നേരിന്റെ പാതയിലൂടെ ചലിക്കുകയും ചെയ്തു.

ലളിതമായ, ഹ്രസ്വമായ വാക്കുകളിലൂടെ, അതും അടുക്കിവെച്ച പദപ്രേയോഗങ്ങളിലൂടെ വേദികളില്‍ ആരെയും നോവിക്കാതെ ശരിയുടെ മാര്‍ഗ്ഗത്തിലൂടെയുള്ള വാക്കുകള്‍ മാത്രം.

പരിധിക്കപ്പുറത്ത് ആര്‍ക്കും അമിത പ്രതീക്ഷയും വഴിവിട്ട വാക്ദാനവും നല്‍കി പ്രലോഭിപ്പിക്കാനോ നീതി രഹിതമായ ഇടപെടലുകളോ നടത്തി കൂട്ട് നില്‍ക്കുകയോ ചെയ്യാത്ത അദ്ദേഹത്തിന്റെ ശരികള്‍ മനസാക്ഷിയുടെ നിലപാട് തന്നെയായിരുന്നു.

ഡോക്ടര്‍ കെ ജി അടിയോടിയുടെ നേരിന്റെ മാര്‍ഗങ്ങള്‍ സാംശീകരിക്കാനും അതിനെ പിന്‍പറ്റാനും സമൂഹത്തില്‍ നേതാക്കന്മാര്‍ തയാറായാല്‍ അതാകും ഏറ്റവും വലിയ മാതൃക..

ഇന്നത്തെ കാലഘട്ടത്തില്‍ അവയുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയുമാണ്….. അതുകൊണ്ട് തന്നെ അദേഹത്തിന്റെ ചരിത്രം തെളിവാര്‍ന്ന പാഠമായി നിറഞ്ഞിരിക്കും.

Sixty years ago Perambra and surroundings. It was a new experience to go to Madras away from a rural area to study medicine and then to serve among the natives.

An out-of-towner in Malabar who is content to see English education and allopathic treatment only from a distance. KG wants to become a renowned doctor in his hometown of Koothali and in Perambra, a part of the undeveloped hilly region. It didn’t take long for Aditya ..

Probably there was no other hospital in Kozhikode district which had the largest number of maternity facilities during that period. The health care center started by Shanker’s Nursing Home was a great relief to everyone as it was a presence …. Do not be afraid when the doctor comes to the emergency …. It was not only confident but also real ..

It was the will of the people that paved the way for a leader. Another God-ordained commission of a perfectly popular public servant. Or the experience of the locals beating up a trustworthy person who could not even get a handful in a professional way ….

The society had to find him to lead them. It was his unwavering sincerity and commitment to the people that motivated the leadership to contest as the Congress candidate in Perambalur. Time made it clear that it was right.

Kerala later saw a strong ruler with foresight and skill in governance. Through doing very creatively and efficient financial management, the excellence shown by performing miracles is commendable over time.

That political period that knew deeply before and after the Emergency. K. When Karunakaran was attacked in a single turn, he was loyal to defend himself as an armor. Swords of financial discipline in all spheres .. Empty government treasury .. Accelerating crises .. Various challenges .. Inexhaustible loopholes that even an experienced ruler cannot fix …

That is where the perspective of a visionary bows down. The zeal to go directly to the people in the tax structure and financial mobilization and to invest in the empty treasury was also an experiment.

Fundraising using artists including Yesudas and Yesudas was not just an experiment. It was a stepping stone to success and governance.

He lives in the hearts of the people because he is a role model for today’s public servants and has been able to be as honest and personal in his personal life as Khader’s until his death.

Perhaps do not compare the seventies with the scale and availability of development activities taking place today. Not even dreaming of a government college in a hilly area of ​​Kozhikode district. A government treasury unexpected thing.

Implementing a new way of agro-employment in a collective farm is not an easy task. The zeal shown to intervene in such matters is the unparalleled sincerity of the good deeds done to bring development to the surrounding streets of Perambalur.

Many will remember the help he received during his travels (and after his art), often at critical junctures, under the single address of a native of Aditya.

Respect and reverence for him is often evident in the consideration of the country and the country.

The system of the Public Service Commission has been changed and the grip has been removed, and transparency, including the marks given to candidates during interviews, has been brought under control to close the door on misguided assistance.

It was the position of the sitting chairman that the millions of unemployed were later able to experience the real results of their efforts and reform the rules.

He is one hundred percent successful in convincing the public that his life is an open book when the public sphere often turns into a tent of corruption and controversies are accidentally glorified.

History has shown that he succeeded and that his hunters were disappointed. That is why Dr. K. was an unblemished leader who earned the respect of the political enemy. G. On the first day of his death, MP Veerendra Kumar was able to say that he was in a hurry.

As a farmer with the peasants, as a classmate with the students, as a relief to the sick, as a leader of the people with the politicians, as a guide with the believers, he walked the path of righteousness.

Only words in a simple, concise way, and in a way that does not hurt anyone on stage.

His true conscience is that he does not tempt anyone with excessive expectations and false promises, nor does he co-operate with unjust interventions.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP