ഉറവിടമറിയാത്ത കോവിഡ്; പേരാമ്പ്ര പട്ടണവും അടക്കുന്നു

By | Thursday August 6th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 06): പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന 12 ാം വാര്‍ഡില്‍ ഒരു വീട്ടില്‍ മൂന്നു പേര്‍ക്കും ഇതേ വാര്‍ഡില്‍ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര പട്ടണവും 12 ാം വാര്‍ഡും, പട്ടണവുമായി ബന്ധപ്പെട്ടു കിടക്കുന്ന 6 ാം വാര്‍ഡിന്റെ ഭാഗവും അടക്കാന്‍ ഇപ്പോള്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് അധികാരികളുടെ അടിയന്തിര യോഗം  ജില്ല കലക്ടറോട് ആവശ്യപ്പെട്ടു.

12 ാം വാര്‍ഡില്‍ ബൈപ്പാസിന് സമീപം പ്രായമായ ഡയാലിസിസ് രോഗിക്ക് ശസ്ത്രക്രിയ്യയുടെ ആവശ്യാര്‍ത്ഥം നടത്തിയ പരിശോധനയില്‍ ഫലം കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. തുടര്‍ന്ന് കുടുംബാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുകൂടി പോസിറ്റീവാകുകയായിരുന്നു.

ഈ കുടുംബവുമായി സമ്പര്‍ക്ക സാധ്യതയുള്ളതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, പേരാമ്പ്ര ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് കെ. സുമിത്ത്കുമാര്‍, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ഷാമിന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഇ.എം. ശശീന്ദ്ര കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. മനോജ്, അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ല കലക്ടറുടെ ഉത്തരവ് വരുന്നതോടെ പേരാമ്പ്രയും കണ്ടോന്‍േെനറ് സോണാവും.

An urgent meeting of the Grama Panchayath, Health Department and the District Collector has been convened by the present Gram Panchayat, Health Department and part of the 6th ward adjoining the town in the 12th ward adjoining the town in the wake of the Kovid positive confirmation of three persons in one house in the 12th ward adjoining the town in Perambra Grama Panchayat.

Kovid tested positive for surgery on an elderly dialysis patient near the bypass in the 12th ward and the result was positive. Two more family members tested positive.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read