Categories
headlines

ആനക്കുളം ലോറിയപകടം: ഡ്രൈവറുടെ അശ്രദ്ധമൂലം

 


കൊയിലാണ്ടി: ഇന്നു പുലര്‍ച്ചെ ആനക്കുളം അക്ഷയ സെന്ററിന് സമീപം ഒരാളുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പി.പി സനീശന്‍ പറഞ്ഞു.


പരിശോധനയില്‍ വാഹന അപകടത്തില്‍ ഉള്‍പ്പെട്ട KL 55 AA 7649 MAHINDRA LOADKING (LGV) എന്ന വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണ് അപകടം നടന്നതായി ബോധ്യപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു.

ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊയിലാണ്ടി ജോയിന്റ് ആര്‍ടിഓ പി.രാജേഷ് അറിയിച്ചു.


മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ ദൗത്യമായ ‘ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേയ്സ്’ ഡ്രൈവ് ന്റെ ഭാഗമായി വാഹനാപകടങ്ങള്‍ കുറക്കാന്‍ വേണ്ടി റോഡിലുള്ള അപാകതകളായ റോഡ് ഷോള്‍ഡറിന്റെ ഉയരക്കൂടുതല്‍, ടൗണിലെ ഫുട്പാത്തിന്‍ന്റെ അഭാവം, റോഡിനരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ്, വീഴാറായ മരങ്ങള്‍, ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ പരസ്യബോര്‍ഡുകള്‍, റോഡ് മര്‍ക്കിങ്സ് ഇല്ലാത്തത് എന്നിവ ഫീല്‍ഡ് ഓഫീസര്‍മാരുടെ അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ അറിയിപ്പിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോയിന്റ് ആര്‍ടിഓ അറിയിച്ചു.

കൊയിലാണ്ടി സബ് ആര്‍ടിഓ പരിധിയിലെ റോഡപകടങ്ങള്‍ കുറക്കാനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP