ചെറുവണ്ണൂരില്‍ സാമൂഹ്യ വിരുദ്ധ ശല്യം

By | Wednesday February 26th, 2020

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെട്ട വലിയപറമ്പില്‍ ഭാഗത്ത് ഒരു മാസത്തോളമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്. രാത്രി സമയത്ത് വീടുകളില്‍ ജനല്‍ വഴി ഒളിഞ്ഞു നോക്കുകയും ചിലപ്പോള്‍ ശബ്ദമുണ്ടാക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ ഉറക്കമൊഴിഞ്ഞു പ്രതിയെ പിടിക്കാന്‍ ഒന്നിക്കുകയായിരുന്നു.

അതിനിടയിലാണ് ഔമോട്ടോര്‍ സൈക്കിളും മുഖംമൂടിയും ലഭിക്കുന്നത് വിവരം മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. വണ്ടി അവര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട് കുറ്റവാളികളെ കണ്ടെത്തി തക്ക ശിക്ഷ നല്‍കണമെന്നും പ്രദേശവാസികള്‍ക്ക് ഭീതിയല്ലാതെ കഴിയുവാനുള്ള അവസരമൊരുക്കണമെന്നും ബന്ധപ്പെട്ടവരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read