ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ട് ബാങ്കാക്കി എക്കാലത്തും കൊണ്ട് നടക്കാമെന്ന് കരുതെണ്ട; എ.പി.അബ്ദുള്ളക്കുട്ടി

By | Tuesday October 22nd, 2019

SHARE NEWS

പേരാമ്പ്ര : ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ട് ബാങ്കാക്കി എക്കാലത്തും കൊണ്ട് നടക്കാമെന്ന് കേരളത്തിലെ ഇടതു വലതു മുന്നണികള്‍ കരുതെണ്ടന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോഡിയുടെ വികസനരാഷ്ട്രിയത്തിനൊപ്പം കേരളവും അണിചേരും. വികസന രാഷ്ട്രിയം ചര്‍ച്ച ചെയ്തതിന് എന്നെ പുറത്താക്കിയവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. കോണ്‍ഗ്രസ് സിപിഎം നേതാക്കളെ പോലെ അഴിമതി നടത്തിയതിന്റെ പേരില്ല പാര്‍ട്ടകള്‍ നടപടികള്‍ എടുത്തത്.

മോഡിയുടെ വികസനം ശരിയാണെന്ന് പറഞ്ഞതിനാണ്. നരേന്ദ്ര മോഡിയുടെ നേത്യത്വത്തില്‍ രാജ്യം സമഗ്രമായ വികസനം കൈവരിക്കുകയാണ്. ലോകത്ത് തന്നെ ന്യൂനപക്ഷം സുരക്ഷിതര്‍ മോഡി ഭരിക്കുന്ന ഭാരതത്തിലാണന്ന് അബദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുയിപോത്ത് സംഘടിപ്പിച്ച ടി.കെ. ബാലന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇ. പവിത്രന്‍ അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍, ബിജെപി സംസ്ഥാന സമിതി മെമ്പര്‍ എം. മോഹനന്‍, കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. രജീഷ്, മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, കെ. പ്രദീപന്‍, എം. പ്രകാശന്‍, ടി.കെ. രജിഷ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read