SHARE NEWS
തിരുനല്ലൂര്‍ സാഹിത്യവേദി കവിതാ പുരസ്ക്കാരം
പേരാമ്പ്ര സ്വദേശിനിക്ക്
പേരാമ്പ്ര : തിരുനല്ലൂര്‍ സാഹിത്യവേദി തിരുവനന്തപുരം നടത്തിയ സംസ്ഥാനതല കവിതാ രചനാ മത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്.
കിഴക്കന്‍ പേരാമ്പ്ര തയ്യില്താഴ കുന്നത്ത് ബാലചന്ദ്രന് സുജാത ദമ്പതികളുടെ മകളും ബാലുശ്ശേരി ആദര്‍ശ വിദ്യാപീഠം ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ എസ്.ബി അപര്‍ണ്ണയാണ് മികച്ച കവയത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആസ്പദമാക്കി രചിച്ച ഇനിയൊരു പേനയും മഷി വറ്റി മരിക്കുന്നില്ല എന്ന കവിതയാണ് സമ്മാനാര്‍ഹമായത്. നാളെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനവിതരണം നിര്‍വ്വഹിക്കും