Categories
headlines

ബയോഫ്‌ലോക് മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് (2020 Oct 19): പിഎംഎംഎസ്‌വൈ പദ്ധതി വഴി ബയോഫ്‌ലോക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും മത്സ്യകൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആവിഷ്‌കരിച്ച നൂതന കൃഷി രീതിയാണ് ബയോഫ്‌ലോക് മത്സ്യ കൃഷി.


ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉല്‍പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്യമ തീറ്റയുടെയും അളവ് കുറയ്ക്കാന്‍ സാധിക്കുന്നു.

നാലു മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ നീളവുമുള്ള 7 ടാങ്കുകളാണ് പദ്ധതിപ്രകാരം നിര്‍മ്മിക്കുക. 7.5 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 40% സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. ആറുമാസംകൊണ്ട് വിളവെടുക്കാവുന്ന നൈല്‍, തിലാപ്പിയ മത്സ്യങ്ങളാണ് നിക്ഷേപിക്കുന്നത്.


ഒരു വര്‍ഷം രണ്ട് കൃഷി ചെയ്യാന്‍ സാധിക്കും. സംസ്ഥാനത്തൊട്ടാകെ ഏഴു ടാങ്കുകള്‍ വീതമുള്ള 500 യൂണിറ്റുകളാണ് പദ്ധതി മുഖേന സ്ഥാപിക്കുന്നത്. താല്പര്യമുള്ള അപേക്ഷകര്‍ അതാത് ജില്ലയിലെ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Applications are invited for biofloc fish farming through PMMSY scheme. Biofloc fish farming is an innovative farming method that has been developed to enable fish farming in areas where water is scarce and people do not have their own ponds.


This is a method of raising fish by controlling the ammonia in the water and producing the food in the tank containing the micro-organisms required for the fish. It is possible to reduce the amount of water and proper feeding.

The project will have seven tanks with a diameter of four meters and a length of 1.2 meters. The project costing `7.5 lakh will get 40% government subsidy. Nile and tilapia fish, which can be harvested in six months, are deposited.

It is possible to cultivate two in a year. The project will set up 500 units with seven tanks each across the state. Interested applicants should contact the Fisheries Office of the respective district by October 27.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS