ചാരായം നിര്‍മ്മിക്കാന്‍ പാകപ്പെടുത്തിയ വാഷ് പിടികൂടി

By | Sunday July 22nd, 2018

SHARE NEWS

പേരാമ്പ്ര : കീഴരിയൂര്‍ മൈക്രോവേവ് മല, ഭാസ്‌കരന്‍ കെട്ട് എന്നീ ഭാഗങ്ങളില്‍ പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയില്‍ ചാരായം നിര്‍മ്മിക്കാന്‍ പാകപ്പെടുത്തിയ ഉദ്ദേശം 1000 ലിറ്റര്‍ വാഷ് കണ്ടെത്തി നിശിപ്പിച്ചു. ഒരു ഡ്രമ്മിലും മണ്ണില്‍ കുഴിയെടുത്ത് ടാര്‍ പോളിന്‍ വിരിച്ചുമാണ് വാഷ് സൂക്ഷിച്ചിരുന്നത്.

ഉപയോഗിക്കാത്ത കരിങ്കല്‍ ക്വാറിക്ക് മുകളിലായി മുള്‍കാടുകള്‍ക്കുള്ളില്‍ സാധാരണയായി വാഷ് സൂക്ഷിക്കാറുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്ഥലത്താണ് ഇപ്പോള്‍ വാഷ് കണ്ടെത്തിയത്. ഓണം പ്രമാണിച്ച് പരിശോധന ശക്തമാവുമെന്ന് മനസ്സിലാക്കിയാണ് നേരത്തെ തന്നെ ചാരായം നിര്‍മ്മിക്കാന്‍ തയ്യാറയത് എന്ന് അനുമാനിക്കുന്നു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പരിശോധനക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി. കരുണന്‍, കെ.കെ. ബാബുരാജ് ,സി.ഇ.ഒ. എം.സി. രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read