Categories
headlines

പിജി നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ മുഴുവനായും സംസ്ഥാനത്ത് തന്നെ ക്രമീകരിക്കുക-കേരള വിദ്യാര്‍ത്ഥി ജനത

പേരാമ്പ്ര: മെഡിക്കല്‍ പി ജി പ്രവേശനപരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പി ജി പരീക്ഷയ്ക്ക് സെന്ററുകള്‍ ഏറെയും അയല്‍ സംസ്ഥാനങ്ങളില്‍.


കോവിഡ് പശ്ചാത്തലത്തില്‍ സെന്ററുകള്‍ സംസ്ഥാനത്ത് തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള വിദ്യാര്‍ത്ഥി ജനത ആവശ്യപ്പെട്ടു.

ജനുവരിയില്‍ നടക്കേണ്ട നീറ്റ് പിജി പരീക്ഷ പല തവണ മാറ്റിയ ശേഷം സെപ്റ്റംബറില്‍ നടത്തുമെന്ന് ഇപ്പോഴാണ് അറിയിപ്പ് വന്നത്.


എന്നാല്‍ സെന്ററുകള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ അറിയിപ്പ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിലെ 13 സെന്ററും നിറയുകയുണ്ടായി.

സാമൂഹിക അകലം പാലിച്ച് പരീക്ഷ നടത്തേണ്ടതിനാലാണ് കൂടുതല്‍ പേര്‍ക്ക് കേരളത്തില്‍ സെന്ററുകള്‍ ലഭിക്കാതിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്.


കേരളത്തിലെ അപേക്ഷകരുടെ ബാക്കി സെന്ററുകള്‍ കര്‍ണാടകത്തിലും തമിഴ്നാട്ടിലുമാണെന്നും മുഴുവന്‍ സെന്ററുകളും സംസ്ഥാനത്ത് തന്നെ ക്രമീകരിക്കണമെന്നും കേരള വിദ്യാര്‍ത്ഥി ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടു.

കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ്, ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ നമ്പിയാട്ടില്‍, അഭിത്യ കെ, ലിജിന്‍ രാജ്,അന്‍ഷിത്ത്, അഭിജിത്ത് മമ്പള്ളി, അരുണ്‍ എസ്, വിഷ്ണു പ്രസാദ് ഡി, കെ. അധീന, വിഷ്ണു എസ്, കെ. ഷാലു തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP