Categories
headlines

കനാലില്‍ പുകയില ഉല്പന്നങ്ങള്‍ നിക്ഷേപിച്ച നിലയില്‍

പേരാമ്പ്ര : പട്ടാണിപ്പാറയില്‍ കനാലില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ നിക്ഷേപിച്ച നിലയില്‍. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയില്‍ കനാലിലാണ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സിന്റെ നൂറുകണക്കിന് പാക്കറ്റുകള്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്.


പട്ടാണിപ്പാറക്കും ലാസ്റ്റ് പന്തിരിക്കരക്കും ഇടയിലുള്ള അരീക്കന്‍ചാല്‍ റോഡിന് സമീപമാണ് നാട്ടുകാര്‍ ഇത് ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കനാലില്‍ അങ്ങിങ്ങായി നൂറുകണക്കിന് പാക്കറ്റുകള്‍ കണ്ടെത്തി. പെരുവണ്ണാമൂഴി പൊലീസില്‍ വിവരം അറിയിച്ചു.

പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപത്തെ കുറ്റിക്കാട്ടില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. അന്ന് പൊലീസിനെ വിവരമറയിക്കുമ്പോഴേക്കും ഇവ എടുത്തുമാറ്റപ്പെട്ടു.


പ്രദേശത്തെ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി മാഫിയ ഈ മേഖലകളില്‍ ്രപവര്‍ത്തിക്കുന്നതായി സംശിക്കുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP