പഠനസൗകര്യമൊരുക്കാന്‍ എന്‍എസ്എസ് ടെലിവിഷന്‍ വാങ്ങി നല്‍കി

By | Monday June 22nd, 2020

SHARE NEWS

പേരാമ്പ്ര (June 22): വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എഡ്യുഹെല്‍പ്പ് പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നതിനു വേണ്ടി സമാഹരിച്ച തുകയില്‍നിന്നും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വാങ്ങി നല്‍കി.

സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന ടി.വി നല്കി പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ ദേവനന്ദ, അധ്യാപകരായ ഇ. ബിജു, എം.ടി. ഷീല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആവടുക്ക ഭാഗത്തുള്ള ആറാം ക്ലാസിലും പത്താം ക്ലാസ്സിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലാണ് ടിവി എത്തിച്ചു നല്കിയത്.

As part of the Vadakkambad Higher Secondary Education EduHelp project, television was provided to eligible students from the funds raised to facilitate online learning.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read